ലഹരി വിരുദ്ധ ബോധവത്കരണം
Friday 05 December 2025 1:09 AM IST
ഓടനാവട്ടം: പൂയപ്പള്ളി സെന്റർ സന്നദ്ധ സംഘത്തിന്റെയും യുവജന സഖ്യത്തിന്റെയും ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ സമ്മേളനം നടത്തി. അസി.എക്‌സൈസ് കമ്മിഷണർ വി.സി.ബൈജു ഉദ്ഘാടനം നിർവഹിച്ചു.
സെന്റർ പ്രസിഡന്റ് വർഗീസ് എ.നൈനാൻ അദ്ധ്യക്ഷത വഹിച്ചു. വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അരവിന്ദ് ഘോഷ് ക്ലാസ് നയിച്ചു. ജോയേഷ് ജോൺ സാം, എം.എം.ജോൺ, കെ.ജെ.ഫിലിപ്പ്, എ.കെ.ജേക്കബ്, സജി ചാക്കോ, ലഹരി വിരുദ്ധ സമിതി സംസ്ഥാന പ്രസിഡന്റ് എം.കുഞ്ഞച്ചൻ പരുത്തിയറ, സെന്റർ സെക്രട്ടറി മിയ്യന്നൂർ ബാബു, ടി.ജോൺ, എം.സാമുവൽ കുട്ടി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുരിശും മൂട് വരെ വാഹന ജാഥയും നടത്തി.