ഇഷാൻ എം രാജ് കേരള ക്യാപ്ടൻ

Friday 05 December 2025 1:54 AM IST

തിരുവനന്തപുരം: പതിനാറ് വയസ്സിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചൻ്റ് ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. യുവതാരം ഇഷാൻ എം രാജ് ആണ് ടീമിന്റെ ക്യാപ്ടൻ. ടൂർണമെന്റിന് ഏഴാം തീയതി തുടക്കമാകും. ഒഡിഷയിലെ കട്ടക്കാണ് ആദ്യ രണ്ട് മത്സരങ്ങളുടെ വേദി.

​ആദ്യ മത്സരം: ഏഴ് മുതൽ ഒൻപത് വരെ, കേരളം മണിപ്പൂരിനെ നേരിടും. രണ്ടാം മത്സരം: 12 മുതൽ 14 വരെ, കേരളത്തിന്റെ എതിരാളികൾ കരുത്തരായ മുംബൈ ആണ്. അഭിഷേക് മോഹൻ എസ്എൽ, ഡേവിഡ് ചെറിയാൻ എന്നിവരാണ് ടീമിന്റെ പരിശീലകർ. മനോജ് ചന്ദ്രനാണ് നിരീക്ഷകൻ.

​കേരള ടീം

​ഇഷാൻ എം രാജ് (ക്യാപ്ടൻ), വിശാൽ ജോർജ്ജ് (വിക്കറ്റ് കീപ്പർ), അദ്വൈത് വി നായർ, അഭിനവ് ആർ നായർ, ദേവർഷ് ബി (വിക്കറ്റ് കീപ്പർ), അദിഥീശ്വർ എ.ഡി, മിഥുൻ കൃഷ്ണ എം, ധീരജ് ഗോപിനാഥ്, ആദിത്യൻ എസ് വി, നവനീത് കെ എസ്, അക്ഷയ് പ്രശാന്ത്, ആര്യൻ എസ്, മുകുന്ദ് എൻ മേനോൻ, മുഹമ്മദ് റൈഹാൻ എസ്, അഭിനവ് ചന്ദ്രൻ ജെ എം.