സ്വീകരണം നൽകി

Friday 05 December 2025 3:05 AM IST

താനൂർ : 30 വർഷത്തെ സൈനിക സേവനം പൂർത്തിയാക്കി ജന്മനാട്ടിലെത്തിയ സുബേദാർ ശ്രീപ്രകാശ് തണ്ടാശ്ശേരിക്ക് മലപ്പുറം സൈനിക കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. താനൂർ റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു സ്വീകരണം. യോഗത്തിൽ ശ്രീപ്രകാശിന്റെ ദേവധാർ സ്‌കൂളിലെ അദ്ധ്യാപകരായ മല്ലിക, രാധ, കാദർ കുട്ടി ശ്രീപ്രകാശിന്റെ മാതാപിതാക്കൾ, സഹധർമ്മിണി എന്നിവരെ ആദരിച്ചു. സ്വാഗത സംഘം ചെയർമാൻ രാജീവ് രാഘവൻ അദ്ധ്യക്ഷനായി, മല്ലിക, രാധ, കെ. ജനചന്ദ്രൻ, ഇ ജയൻ, എ.പി. സുബ്രഹ്മണ്യൻ, ദിബീഷ് , ഒ. രാജൻ, മലപ്പുറം സൈനിക കൂട്ടായ്മ വൈസ് പ്രസിഡന്റ് സുബേദാർ മേജർ (റിട്ട:) ബീരാൻ കുട്ടി പൊന്നാട്, വേലായുധൻ വള്ളിക്കുന്ന് എന്നിവർ ആശംസകളറിയിച്ചു.