ചുമട്ടു തൊഴിലാളികളുടെ ജോലി സംരക്ഷിക്കാൻ നിയമനിർമ്മാണം നടത്തണം: എസ്.ടി.യു
Friday 05 December 2025 3:07 AM IST
താനൂർ: ചുമട്ടു മേഖലയിലെ തൊഴിലാളികളുടെ ജോലി സംരക്ഷിക്കുന്നതിന് ആവശ്യമായ നിയമനിർമ്മാണം സർക്കാർ കൊണ്ടുവരണമെന്ന് താനൂരിൽ ചേർന്ന ചുമട്ട് തൊഴിലാളി യൂണിയൻ (എസ്.ടി.യു) യോഗം ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന താനൂർ മുനിസിപ്പാലിറ്റിയിൽ യു.ഡി.എഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണ രംഗത്തിറങ്ങാൻ യോഗം തൊഴിലാളികളുടെ അഭ്യർത്ഥിച്ചു. യോഗത്തിൽ സിദ്ധിഖ് താനൂർ അദ്ധ്യക്ഷനായി. കെ.വി. അലി അക്ബർ, കെ.മഹ്രൂഫ്, എൻ.അഷ്രഫ്, ടി.സി. ഇസ്മായിൽ, തടത്തിൽ മൊയ്തീൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. താനൂർ ചുമട്ടു തൊഴിലാളി യൂണിയൻ (എസ്.ടി.യു) ഭാരവാഹികളായി സിദ്ധീഖ് താനൂർ (പ്രസിഡന്റ്), കെ.വി. അലി അക്ബർ (സെക്രട്ടറി), എൻ. അഷ്രഫ് (ട്രഷറർ) കെ. മഹ്രൂഫ്, തടത്തിൽ മൊയ്തീൻ കുട്ടി(വൈ: പ്രസി) ടി.സി.ഇസ്മായിൽ, എം.അബ്ദുറഹ്മാൻ, പി.അലവി (ജോ:സെക്ര) എന്നിവരെ തിരഞ്ഞെടുത്തു.