ജെ.സി.ഐ എടക്കര: സ്ഥാനാരോഹണം തിങ്കളാഴ്ച

Friday 05 December 2025 3:09 AM IST
d

എടക്കര: ജെ.സി.ഐ എടക്കര ഗോൾഡൻ വാലി പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് തിങ്കളാഴ്ച നടക്കും. മുണ്ട മെറാകിസ് ക്ലബിൽ വൈകിട്ട് ആറിനാണ് ചടങ്ങ് .പുതിയ പ്രസിഡന്റായി ആഷിഖ് ഹംസ, സെക്രട്ടറിയായി എം. മുഹമ്മദ് ഷിമിൽ, ട്രഷററായി ഷാജി കാരാടൻ എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും സ്ഥാനമേൽക്കും. വാർത്താസമ്മേളനത്തിൽ നിലവിലെ പ്രസിഡന്റ് സി.എ. സിറാജുദ്ദീൻ, മുൻ പ്രസിഡന്റ് പി.എം. ജയപ്രകാശ്, പുതിയ പ്രസിഡന്റ് ആഷിഖ് ഹംസ, സെക്രട്ടറി എം. മുഹമ്മദ് ഷിമിൽ, ട്രഷറർ ഷാജി കാരാടൻ, എക്സിക്യുട്ടീവ് അംഗങ്ങളായ സുബീഷ് മൂച്ചിപ്പരത, കോയ അക്വാസ്റ്റാർ, ജെയ്സൽ വഴിക്കടവ് എന്നിവർ പങ്കെടുത്തു.