റെയിൽവേ ട്രാക്കിൽ ആട്ടുകല്ല്; പിന്നിൽ അട്ടിമറി?

Friday 05 December 2025 8:24 AM IST

കൊച്ചി: പച്ചാളം പാലത്തിന് സമീപം റെയിൽവേ ട്രാക്കിൽ ആട്ടുകല്ല് കണ്ടെത്തി. മൈസൂരു - കൊച്ചുവേളി എക്സ്‌പ്രസിന്റെ ലോക്കോ പൈലറ്റാണ് റെയിൽവേ ട്രാക്കിൽ ആട്ടുകല്ല് കിടക്കുന്ന കാര്യം റെയിൽവേ പൊലീസിനെ അറിയിച്ചത്. ട്രാക്കിന്റെ നടുക്കായിരുന്നു ആട്ടുകല്ലുണ്ടായിരുന്നത്. ഇതിനുസമീപം ഒരു നായയും ചത്തുകിടപ്പുണ്ട്. ആട്ടുകല്ലിന് അധികം വലിപ്പമില്ലാത്തതിനാൽ ട്രെയിൻ ഇതിന് മുകളിലൂടെ കടന്നുപോകുകയായിരുന്നു.

റെയിൽവേ പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. ട്രെയിൻ അട്ടിമറിയാണോയെന്ന് സംശയിക്കുന്നുണ്ട്. രാത്രിയിൽ ആരോ പ്രദേശത്തേക്ക് ജീപ്പിൽ വന്നിരുന്നെന്നും റോഡിലൂടെ എന്തോ വലിച്ചുകൊണ്ടുപോകുന്ന ശബ്ദം കേട്ടിരുന്നെന്നും നാട്ടുകാർ പറഞ്ഞു.