കൾചറൽ ഫെസ്റ്റിന് സമാപനം

Saturday 06 December 2025 12:42 AM IST

അങ്കമാലി: കൊരട്ടി പൊങ്ങം നൈപുണ്യ കോളേജിൽ ലക്ഷ്യ 2025 ടെക്‌നോ കൾച്ചറൽ ഫെസ്റ്റിന് ആവേശകരമായ സമാപനം. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന വർണാഭമായ ചടങ്ങ് യൂട്യൂബർ അബിൻ ബാബ്സ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. പോളച്ചൻ കൈത്തോട്ടുങ്കൽ അദ്ധ്യക്ഷനായി. വൈസ് പ്രിൻസിപ്പൽ ട്രീസ പാറക്കൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർമാരും നൈപുണ്യയിലെ അദ്ധ്യാപകരുമായ കൃപ സുരേഷ്, ഡോ. ജീന ആന്റണി, നിഖിൽ വർഗീസ്, ഫെബിൻ ഡേവിസ്, കെ.ജി. ഹന്ന, അലൻ കെ. ജോജോ, തീർത്ഥ സുരേഷ് തുടങ്ങിയവർ സംസാരിച്ചു. വിവിധ മത്സരങ്ങളിലായി കേരളത്തിനകത്തും പുറത്തുമുള്ള രണ്ടായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു.