ജില്ലയിൽ 26.67 ലക്ഷം വോട്ടുകൾ; ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ
കൊച്ചി: ജില്ലയിൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക്. ജില്ലയിൽ ഇത്തവണ ജനവിധിയെഴുതുന്നത് 26,67,746 വോട്ടർമാരാണ്. 12,79,170 പുരുഷ വോട്ടർമാരും 138,85,44 സ്ത്രീ വോട്ടർമാരും 32 മറ്റുള്ള വോട്ടർമാരും 131 പ്രവാസികളുമാണ് പട്ടികയിലുള്ളത്. കൊച്ചി കോർപ്പറേഷനിൽ ആകെ 43,66,84 വോട്ടാണ് ഉള്ളത്. നഗരസഭകളിൽ ആകെ 76,39,56 വോട്ടും ഗ്രാമ പഞ്ചായത്തുകളിൽ ആകെ 1,77,96,80 വോട്ടുകളുമാണുള്ളത്. 85,54,09 സ്ത്രീ വോട്ടർമാരും 92,42,52 പുരുഷ വോട്ടർമാരുമാണ് പഞ്ചായത്തുകളിലുള്ളത്.
നഗരസഭകളിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മരടിലാണ്. 34,72,75 വോട്ടുകളാണ് മരടിലുള്ളത്.
ജില്ലയിലെ 91 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒരു ജില്ലാ പഞ്ചായ ത്ത്, 14 ബ്ലോക്ക് പഞ്ചായത്തുകൾ, 82 ഗ്രാമപഞ്ചായത്തുകൾ എന്നിവയും ഒരു മുനിസിപ്പൽ കോർപ്പറേഷനും (കൊച്ചി), 13 നഗരസഭകളുമാണ് ജില്ലയിലുള്ളത്.
വോട്ടർപട്ടികയിൽ പേരുണ്ടോ എന്നറിയാൻ
sec.kerala.gov.in എന്ന വെബ്സൈറ്റിൽ കയറി വ്യൂ വോട്ടേഴ്‌സ് ലിസ്റ്റ് എന്ന ലിങ്കിൽ കയറുക. പിന്നീട് ജില്ല, തദ്ദേശ സ്ഥാപനം, വാർഡ് , പോളിംഗ് സ്‌റ്റേഷൻ എന്നിവ സെലക്ട് ചെയ്യണം. ഇതോടെ ആവശ്യമുള്ള ബൂത്തിലെ വോട്ടർ പട്ടിക ലഭ്യമാകും. ഇതിൽ നിന്ന് പേര് കണ്ടെത്താനാകും.
പോളിംഗ് സാമഗ്രികളുടെ വിതരണം
ഡിസംബർ 9 ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലയിൽ തലേന്ന് വോട്ടിംഗ് സാധനങ്ങളുടെ വിതരണം നടക്കും. പഞ്ചായത്തുകളിൽ ബ്ലോക്ക് തലത്തിലും, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിൽ അതത് സ്ഥാപനതലത്തിലുമാണ് വിതരണ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുള്ളത്.
വിതരണം സുഗമമാക്കാൻ ഓരോ കേന്ദ്രത്തിലും ആവശ്യമായ എണ്ണം കൗണ്ടറുകൾ സജ്ജമാക്കുകയും അവിടെ ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്യും. കൊച്ചിയിൽ മഹാരാജാസ് കോളേജ് ഓഡിറ്റോറിയവും വിതരണ കേന്ദ്രമാണ്.
കമ്മീഷനിംഗ് പൂർത്തീകരിച്ചു
തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (ഇ.വി.എം) കമ്മീഷനിംഗ് പൂർത്തിയായി. വോട്ടിംഗ് യന്ത്രങ്ങളിൽ സ്ഥാനാർത്ഥിയുടെ പേര്, ചിഹ്നം എന്നിവ പ്രിന്റ് ചെയ്ത ബാലറ്റ് ലേബലുകൾ മെഷീനുകളിൽ ചേർത്ത് പ്രവർത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തുന്ന പ്രക്രിയയാണിത്.
ജില്ലയിലെ വോട്ടർമാർ
കോർപ്പറേഷൻ
സ്ത്രീ----209157 പുരുഷൻ-----227525 മറ്റുള്ളവർ-----02 ആകെ--------436684
നഗരസഭകൾ
ആകെ വോട്ട്----763956
ഗ്രാമ പഞ്ചായത്ത്
സ്ത്രീകൾ-----855409 പുരുഷന്മാർ-----------924252 മറ്റുള്ളവർ-----19
പ്രവാസികൾ--------118 ആകെ-------1779798
ജില്ലയിലാകെ
പുരുഷന്മാർ-----1279170 സ്ത്രീകൾ---------1388544 മറ്റുള്ളവർ--------32
പ്രവാസി-------131 ആകെ----------2667877