ബിനാലെ വേദികൾ കളക്‌ടർ സന്ദർശിച്ചു
Saturday 06 December 2025 12:25 AM IST
കൊച്ചി: അടുത്തയാഴ്ച ആരംഭിക്കുന്ന കൊച്ചി മുസിരിസ് ബിനാലെയുടെ ഫോർട്ട്‌കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലെ വേദികൾ ജില്ലാ കളക്ടർ ജി. പ്രിയങ്ക സന്ദർശിച്ചു. കൊച്ചി ബിനാലെ ഫൗണ്ടേഷൻ അധികൃതരുമായി കളക്ടർ ആശയവിനിമയം നടത്തി. ബിനാലെ വേദികളിൽ ശുചീകരിച്ച സംസ്ഥാന സാമൂഹിക സന്നദ്ധസേനാ ഡയറക്ടറേറ്റിന്റെ പ്രവർത്തകരുമായി കളക്‌ടർ ആശയവിനിമയം നടത്തി. സെന്റ് തെരേസാസ്, സേക്രഡ് ഹാർട്ട്, കൊച്ചിൻ എന്നീ കോളേജുകളിലെ 140 വിദ്യാർത്ഥികളാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.
ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, ട്രസ്റ്റി അംഗം ബോണി തോമസ്, സന്നദ്ധസേന സംസ്ഥാന പ്രൊജക്ട് കോ ഓർഡിനേറ്റർ ആര്യ അനിൽ എന്നിവർ സന്നിഹിതരായി.