എ.ഐ ഗാനമിറക്കി വിദ്യാർത്ഥികൾ

Saturday 06 December 2025 12:31 AM IST
വോട്ട് പാട്ട് തയ്യറായിക്കിയ പ്രമോദ് മാല്യങ്കരയും വിദ്യാർത്ഥികളും

പറവൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ എല്ലാ വോട്ടർമാരോടും വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ചുള്ള വിദ്യാർത്ഥികളുടെ എ.ഐ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി. തിരഞ്ഞടുപ്പിൽ എല്ലാ വോട്ടർമാരോടും വോട്ട് ചെയ്യണമെന്നും വോട്ട് ചെയ്താൽ മാത്രമേ നല്ല ഭാവിക്ക് ഗുണകരമാകൂ എന്നുമാണ് വോട്ട്പാട്ടിന്റെ ഉള്ളടക്കം. മൂന്ന് മിനിറ്റുള്ള ഗാനം യൂട്യൂബിൽ ലഭ്യമാണ്. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിലെ അദ്ധ്യാപകനുമായ പ്രമോദ് മാല്യങ്കരയാണ് വോട്ട്പാട്ട് തയ്യാറാക്കിയത്. വിദ്യാർത്ഥികളായ ലക്ഷ്മി ചന്ദന, അഭിനവ് ശിവ, സ്വാതി എന്നിവരാണ് ഗാനത്തിന് കോറസ് പാടിയത്.