ഓപ്പറേഷൻ ഡീ വീഡ്: 467 കേസുകൾ
Saturday 06 December 2025 12:41 AM IST
ആലുവ: റൂറൽ ജില്ലയിൽ 24 മണിക്കൂർ നീണ്ടുനിന്ന 'ഓപ്പറേഷൻ ഡീ വീഡി'ൽ 467 കേസുകൾ രജിസ്റ്റർ ചെയ്തു. 17 പേരെ അറസ്റ്റ് ചെയ്തു. 510 പേരുടെ വിവരശേഖരണം നടത്തി. 290 അപരിചിതരെ പരിശോധനയ്ക്ക് വിധേയമാക്കി.
127 ലോഡ്ജ്, ഹോട്ടൽ, മറ്റ് താമസസ്ഥലങ്ങൾ എന്നിവിടങ്ങളിലും 32 ബസ് സ്റ്റാൻഡുകൾ, അന്യസംസ്ഥാന തൊഴിലാളികൾ പാർക്കുന്ന 36 കേന്ദ്രങ്ങൾ, 71 ക്യാമ്പുകൾ എന്നിവിടങ്ങളിലും പരിശോധന നടന്നു. പൊതുസമൂഹത്തിൽ ഭീഷണിയായവരെയും പൊതുശല്യമായി കാണുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് റൂറൽ ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ഓപ്പറേഷൻ ഡീ വീഡ്.