മണ്ണിനെ അറിഞ്ഞ്  മണ്ണ് ദിനാചരണം 

Saturday 06 December 2025 12:09 AM IST
മണ്ണിനെ അറിഞ്ഞ് മണ്ണ് ദിനാചരണം

തിരൂർ: മണ്ണിന്റെ പ്രാധാന്യം പങ്ക് വച്ച് ലോക മണ്ണ് ദിനാചരണം. പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ലോക മണ്ണ് ദിനത്തിന്റെ ഭാഗമായി മണ്ണിനെ അറിയുക മണ്ണിനെ സംരക്ഷിക്കുക എന്ന പേരിൽ ലോക മണ്ണ് ദിനാചരണം നടത്തി. വിദ്യാർത്ഥികൾ വിവിധ മണ്ണുകൾ ഉപയോഗിച്ച് ഉണ്ടാക്കിയ മൺ ചിത്ര പ്രദർശനവും മണ്ണിന്റെ പരിപാലനത്തെ പറ്റിയുള്ള വിശദീകരണ ക്ലാസ്സും സംഘടിപ്പിച്ചു. വിവിധ തരം മണ്ണുകൾ ശേഖരിച്ചാണ് വിദ്യാർത്ഥികൾ മണ്ണിന്റെ പ്രാധാന്യം വിവരിക്കുന്ന മൺ ചിത്രങ്ങൾ തയ്യാറാക്കിയത്. അദ്ധ്യാപകരായ പി. ദീപ, സി.എം.എ സനൂഫിയ, രോഹിണി, ശൈഭ, ലിജിന, എ. പ്രേമ എന്നിവർ നേതൃത്വം നൽകി.