ദേശീയതാരങ്ങൾക്ക് സ്വീകരണം നൽകി
Saturday 06 December 2025 12:16 AM IST
തിരൂർ : ഹരിയാനയിൽ നടന്ന ദേശീയ സ്കൂൾ മീറ്റ് അത്ലറ്റിക്സിൽ ആലത്തിയൂർ പി.കെ.എം.എം.എച്ച്.എസിൽ സ്വർണമെഡൽ നേടിയ മുഹമ്മദ് അസിൽ, റിദ ഇനിയ എന്നീ കുട്ടികളെ സ്കൂൾ പി.ടി.എ, മാനേജ്‌മെന്റ്, സ്റ്റാഫ് സ്വീകരണം നൽകി സ്വീകരണ പരിപാടി തിരൂർ ഡിവൈ.എസ്.പി ജോൺസൺ കുട്ടികളെ ആദരിച്ചു. ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ എം.സാജിർ, കോച്ച് റിയാസ്, പി.ടി.എ പ്രസിഡന്റ് ടി.എൻ. ഷാജി, പ്രിൻസിപ്പൽ സോണിയാ സി. വേലായുധൻ, എച്ച്.എം ബിന്ദു,സ്റ്റാഫ് സെക്രട്ടറിമാരായ നൗഫൽ, സുബൈർ, ആരിഫ, തസ്ലീംബാനു, പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു