വിജയികളെ അനുമോദിച്ചു

Saturday 06 December 2025 12:36 AM IST
ഒഞ്ചിയം ഗവ:യു.പി സ്കൂൾ യു.എസ്. എസ് വിജയികൾക്കായി നൽകുന്ന സ്റ്റഡി ടേബിളുകൾ മുൻ പ്രധാനാധ്യാപകൻ പ്രമോദ് എം.എൻ വിതരണം ചെയ്യുന്നു.

വടകര: ഒഞ്ചിയം ഗവ: യു.പി സ്കൂളിലെ യു.എസ്.എസ് വിജയികളായ അൻസിക, നിവേദ്യ എന്നിവരെ അനുമോദിച്ചു. രണ്ട് പേർക്കും സ്കൂൾ സ്റ്റഡി ടേബിൾ സമ്മാനമായി നൽകി. മുൻ പ്രധാനാദ്ധ്യാപകൻ പ്രമോദ് എം.എൻ ഉപഹാരസമർപ്പണം നടത്തി. കോഴിക്കോട് ഡയറ്റ് ലക്ചറർ പ്രേംജിത്ത് വി.ആർ ചടങ്ങ് ഉദ്ഘാടനം ചെയ്ത് കുട്ടികൾക്കും രക്ഷിതാക്കൾക്കും മോട്ടിവേഷൻ ക്ലാസ് എടുത്തു. പി.ടി.എ പ്രസിഡൻ്റ് സി ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. മദർ പി.ടി.എ പ്രസിഡൻ്റ് ഷിജിന, അൻസിക, നിവേദ്യ എന്നിവർ പ്രസംഗിച്ചു. പ്രധാനാദ്ധ്യാപകൻ ടി.വി.എ ജലീൽ സ്വാഗതവും യു.എസ്.എസ് കൺവിനർ ബിജു മുഴിക്കൽ നന്ദിയും പറഞ്ഞു.