വിദ്യാരംഗം സർഗോത്സവം

Saturday 06 December 2025 12:42 AM IST
വിദ്യാരംഗം കലാസാഹിത്യ വേദി ജില്ലാതല സർഗോത്സവം വി.ആർ. സുധീഷ് ഉദ്ഘാടനം ചെയ്യുന്നു

കോ​ഴി​ക്കോ​ട്:​ ​ക​ല​ർ​പ്പി​ല്ലാ​ത്ത​ ​മ​നു​ഷ്യ​ ​സ്നേ​ഹ​മാ​ണ് ​ക​ല​യി​ലും​ ​സാ​ഹി​ത്യ​ത്തി​ലു​മു​ള്ള​തെ​ന്ന് ​എ​ഴു​ത്തു​കാ​ര​ൻ​ ​വി.​ആ​ർ​ ​സു​ധീ​ഷ്.​ ​വി​ദ്യാ​രം​ഗം​ ​ക​ലാ​സാ​ഹി​ത്യ​ ​വേ​ദി​ ​ജി​ല്ലാ​ത​ല​ ​സ​ർ​ഗോ​ത്സ​വം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ക​വി​ ​വീ​രാ​ൻ​കു​ട്ടി​ ​മു​ഖ്യാ​തി​ഥി​യാ​യി.​ ​മൂ​ന്ന്,​ ​ഒ​ൻ​പ​ത് ​ക്ലാ​സു​ക​ളി​ലെ​ ​മ​ല​യാ​ളം​ ​പാ​ഠാ​വ​ലി​യി​ലെ​ ​സ്വ​ന്തം​ ​ക​വി​ത​യു​മാ​യി​ ​ബ​ന്ധ​പ്പെ​ടു​ത്തി​ ​കു​ട്ടി​ക​ളു​മാ​യി​ ​സം​വ​ദി​ച്ചു.​ ​പ്രൊ​വി​ഡ​ൻ​സ് ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ൾ​ ​ഹെ​ഡ് ​മി​സ്ട്ര​സ് ​സി​സ്റ്റ​ർ​ ​മി​നി​ഷ​ ​അ​ദ്ധ്യ​ക്ഷ​യാ​യി.​ ​ബി​ജു​ ​കാ​വി​ൽ,​ ​ര​ഞ്ജി​ഷ് ​ആ​വ​ള,​ ​വി.​എം.​ ​അ​ഷ​റ​ഫ്,​ ​സി​സ്റ്റ​ർ​ ​സി​നി​ല,​ ​​പ്ര​ശാ​ന്ത് ​കെ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​ര​ണ്ട് ​ദി​വ​സ​ങ്ങ​ളി​ലാ​യി​ ​ന​ട​ക്കു​ന്ന​ ​സാ​ഹി​ത്യ​ ​ശി​ൽ​പ​ശാ​ല​യി​ൽ​ 500​ ​ല​ധി​കം​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​ങ്കെ​ടു​ക്കും.