റിമാൻഡ് ചെയ്തു
Saturday 06 December 2025 12:48 AM IST
പത്തിരിപ്പാല: നഗരിപ്പുറത്തെ ചായക്കടയിൽ കഴിഞ്ഞദിവസം ഇരുകൂട്ടർ തമ്മിലുണ്ടായ കൈയാങ്കളിയുമായി ബന്ധപ്പെട്ട് മൂന്നുപേരെ റിമാൻഡ് ചെയ്തു. അകലൂർ പഴയലക്കിടി സ്വദേശികളായ മുഹമ്മദ് ഹാഫിൽ (32), ഷഫീക്ക് (27), ജുനൈസ് (18) എന്നിവരെയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 8.50ഓടെ നഗരിപ്പുറത്തെ ചായക്കടയിൽ ചായ കുടിക്കാനെത്തിയ കേരളശ്ശേരി സ്വദേശിയായ ഹബീബ്, സഹോദരൻ ഫസലുറഹ്മാൻ, കൂട്ടൂകാരായ സിദ്ധു, റിഫാൻ എന്നിവരെ പഴയലക്കിടി സ്വദേശിയായ സിനാന്റെ ബന്ധുക്കളായ ബാബു, ജുനൈസ്, ഷെഫീക്ക് എന്നിവർ ചേർന്ന് ദേഹോപദ്രവം ഏല്പിച്ചെന്നാണ് പരാതി. ചായക്കടയിലെ ഗ്ലാസ് കൊണ്ട് ഷഫീക്ക് ഇടിച്ചതിൽ ഹബീബിന്റെ ചുണ്ടിൽ പരിക്കേറ്റിരുന്നുവെന്നും പറയുന്നു. ഹബീബ് പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.