വീൽ ചെയർ നൽകി

Saturday 06 December 2025 12:51 AM IST

തൃത്താല: ഞാങ്ങാട്ടിരി എ.യു.പി സ്‌കൂളിലെ നന്മ ക്ലബ് പ്രത്യാശ പാലിയേറ്റീവ് കെയർ യൂണിറ്റിന് വീൽ ചെയർ കൈമാറി. ലോക ഭിന്നശേഷി ദിനത്തോട് അനുബന്ധിച്ച് നടന്ന സ്‌കൂൾ അസംബ്ലിയിലാണ് ഞാങ്ങാട്ടിരി പ്രത്യാശ പാലിയേറ്റീവ് കെയർ ക്ലിനിക്കിന് നന്മ ക്ലബിന്റെ നേതൃത്വത്തിൽ വീൽ ചെയർ നൽകിയത്. ഹെഡ്മാസ്റ്റർ എം.താഹിർ, പി.ടി.എ പ്രസിഡന്റ് സി.വി സുധീർ കുമാർ, പ്രത്യാശ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് എം.ബ്രഹ്മദത്തൻ, പ്രത്യാശ എക്സിക്യൂട്ടീവ് അംഗങ്ങളായ ശശികുമാർ, പി.ഷിഹാബ്, പാലിയേറ്റീവ് നേഴ്സ് ധന്യ, ഉണ്ണികൃഷ്ണൻ, കെ.ബിന്ദു, പി.ജി.ജ്യോതിലക്ഷ്മി, ടി.കെ.വാണി, ആദിദേവ്, ദിൽഷേക്, അഭിനവ്, സന, സ്വാതി, സനായ എന്നിവർ പങ്കെടുത്തു.