നാവിക സേനാദിനം ആചരിച്ചു
ബാലുശ്ശേരി: ഇന്ത്യൻ നാവികസേനാ ദിനം മുൻ നാവികസേനാംഗങ്ങളുടെ സംഘടനയായ വേവ്സ് ബാലുശ്ശേരിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് പുത്തഞ്ചേരിയിലെ യുദ്ധ സ്മാരകമായ ജയ് ജവാൻ വാർ മെമ്മോറിയൽ പരിസരത്ത് ആഘോഷിച്ചു. സമീപത്തെ സ്കൂളുകളിലെ എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻ.എസ്.എസ്, ജെ.ആർ.സി കേഡറ്റുമാരും മുൻ നാവിക സേന അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. മുതിർന്ന മുൻ നാവികസേന അംഗം ബാലൻ നായർ പതാക ഉയർത്തി. ശിവദാസൻ, സതീശൻ, രജീഷ് പുത്തഞ്ചേരി, ഷൈലജ എന്നിവർ പ്രസംഗിച്ചു. യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. വിവിധ വിദ്യാലയങ്ങളിൽ നിന്ന് കാഡറ്റുകൾ പങ്കെടുത്തു.