1183 'ജെൻ സീ' സ്ഥാനാർത്ഥികൾ മത്സരത്തിന്
Saturday 06 December 2025 12:19 AM IST
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 25വയസിൽ താഴെയുള്ള ആയിരത്തിലധികം സ്ഥാനാർത്ഥികൾ. 1183 'ജെൻ സീ' സ്ഥാനാർത്ഥികളാണ് ഇത്തവണ പോരാട്ടത്തിനുള്ളത്. ഇതിൽ 917യുവതികളും 266 യുവാക്കളുമാണ്. മത്സരിക്കാനുള്ള പ്രായമായ 21 വയസുള്ള 149 പേരാണ് ത്രിതല പഞ്ചായത്തിൽ ജനഹിതം തേടുന്നത്. ഇവരിൽ 130 പേർ വനിതകളും 19പേർ പുരുഷൻമാരുമാണ്.
എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി, എം.എസ്.എഫ്, എ.ഐ.എസ്.എഫ് തുടങ്ങി എല്ലാ വിദ്യാർത്ഥി സംഘടനകളിൽപ്പെട്ടവരും സ്ഥാനാർത്ഥികളാണ്. യുവജന സംഘടനകളിൽപ്പെട്ടവരും മാറ്റുരയ്ക്കാനുണ്ട്. മത്സരിക്കുന്ന 75,644 പേരിൽ 39,609 സ്ത്രീകളും 36,304 പുരുഷൻമാരുമാണ്. സ്ഥാനാർത്ഥികളിൽ 52.36 ശതമാനം വനിതകളാണ്. ഒമ്പത് ജില്ലകളിൽ വനിതാ പ്രാതിനിധ്യം 52ശതമാനത്തിൽ അധികമാണ്. ഗ്രാമ പഞ്ചായത്തിൽ 29,262 സ്ത്രീകളും 26,168 പുരുഷൻമാരുമാണ്.