ആഭ്യന്തര വിപണിക്ക് കരുത്താകും

Saturday 06 December 2025 12:31 AM IST

ഉപഭോഗ ഉണർവിനായി പലിശയിളവ്

കൊച്ചി: നാണയപ്പെരുപ്പവും സാമ്പത്തിക മേഖലയിലെ വളർച്ചയും കണക്കിലെടുത്ത് ഇനിയും മുഖ്യ പലിശ നിരക്കിൽ കുറവ് വരുത്താൻ അനുകൂല സാഹചര്യമാണെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കി. 'ഗോൾഡിലോക്‌സ്' എന്ന അസാധാരണ സാഹചര്യമാണ് നിലവിൽ ഇന്ത്യൻ സാമ്പത്തിക മേഖലയിലുള്ളത്. നാണയപ്പെരുപ്പം ഏറ്റവും കുറഞ്ഞ തലത്തിലാണെന്നതും ജി.ഡി.പിയിലെ മുന്നേറ്റവും അനുകൂല സാഹചര്യമാണ്. ആഭ്യന്തര ഉപഭോഗം മെച്ചപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായാണ് പലിശ കുറച്ചത്. അമേരിക്കയിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഈടാക്കുന്നതിന്റെ പ്രത്യാഘാതം മറികടക്കാൻ കയറ്റുമതിക്കാർക്ക് പലിശയിളവ് സഹായമാകും.

വിപണി സാഹചര്യങ്ങൾ കണക്കിലെടുത്ത് നടപ്പു സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ അനുമാനം 6.8 ശതമാനത്തിൽ നിന്നും 7.3 ശതമാനമായി ഉയർത്തി. നാണയപ്പെരുപ്പ ലക്ഷ്യം 2.6 ശതമാനത്തിൽ നിന്നും രണ്ട് ശതമാനമായും റിസർവ് ബാങ്ക് കുറച്ചു.

ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയിൽ ആശങ്കയ്ക്ക് വകയില്ലെന്ന് സഞ്ജയ് മൽഹോത്ര വ്യക്തമാക്കി. വിദേശ കട ബാദ്ധ്യതകൾ പൂർത്തിയാക്കുന്നതിന് രാജ്യം പൂർണ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപഭോഗ ഉണർവിനായി പലിശയിളവ്‌

പ്രതീക്ഷിച്ച തീരുമാനമാണ് ധനനയസമിതി സ്വീകരിച്ചത്. പലിശനിരക്കിൽ വരുത്തിയ കുറവിനൊപ്പം കാലദൈർഘ്യമേറിയ സ്വാപ്പും ഓപ്പൺ മാർക്കറ്റ് ഓപ്പറേഷനും പണലഭ്യത ഉറപ്പാക്കി രൂപയ്‌ക്ക് സ്ഥിരത നൽകും

ലക്ഷ്മണൻ വി

ഗ്രൂപ്പ് പ്രസിഡന്റ് ആൻഡ് ഹെഡ് ട്രഷറി, ഫെഡറൽ ബാങ്ക്

രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ഉറപ്പാക്കാനാണ് റിസർവ് ബാങ്ക് ലക്ഷ്യമിടുന്നത്. പണപ്പെരുപ്പത്തിനും വളർച്ചയ്ക്കും ഇടയിൽ സന്തുലിതാവസ്ഥ നിലനിർത്തുന്ന തീരുമാനമാണമിത്.

വിനോദ് ഫ്രാൻസിസ്

ജനറൽ മാനേജർ ആൻഡ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ

സൗത്ത് ഇന്ത്യൻ ബാങ്ക്

സാമ്പത്തിക വളർച്ച ഉറപ്പുവരുത്തുന്ന തീരുമാനമാണിത്. സമ്പദ്‌വ്യവസ്ഥയിൽ പ്രതിഫലിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭാവിയിലെ കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കാനാകും

ഡോ. കെ. പോൾ തോമസ്

എം.ഡി & സി.ഇ.ഒ

ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്

റി​പ്പോ​ ​നി​ര​ക്ക് ​കാ​ൽ​ ​ശ​ത​മാ​നം​ ​കു​റ​ച്ച​ ​റി​സ​ർ​വ് ​ബാ​ങ്കി​ന്റെ​ ​തീ​രു​മാ​നം​ ​ഉ​ചി​ത​മാ​ണ്.​ ​പ​ണ​പ്പെ​രു​പ്പം​ ​കു​റ​യു​ക​യും,​ ​സ​മ്പ​ദ് ​വ്യ​വ​സ്ഥ​ ​പി​ന്തു​ണ​ ​ആ​വ​ശ്യ​പ്പെ​ടു​ക​യും​ ​ചെ​യ്യു​ന്ന​ ​ഘ​ട്ട​മാ​ണി​ത്. ആ​ർ.​ബി.​ഐ​ ​പ​ണ​ ​ന​യ​ ​സ​മി​തി​യു​ടെ​ ​തീ​രു​മാ​നം​ ​ബാ​ങ്കു​ക​ൾ​ക്ക് ​വാ​യ്പ​ ​കൂ​ടു​ത​ൽ​ ​സൗ​ക​ര്യ​പ്ര​ദ​മാ​ക്കും

വി.​പി.​ ​ന​ന്ദ​കു​മാർ

എം.​ഡി​ ​ആ​ൻ​ഡ് ​ചെ​യ​ർ​മാൻ

മ​ണ​പ്പു​റം​ ​ഫി​നാ​ൻ​സ്

20 വർഷ കാലയളവിലെ ഭവന വായ്പയിലെ വാർഷിക നേട്ടം

വായ്പാ തുക 8%ലെ ഇ.എം.ഐ 7.75%ലെ ഇ.എം.ഐ പ്രതിവർഷ ലാഭം 1.25% കുറവിന്റെ പ്രതിവർഷ ലാഭം 30 ലക്ഷം രൂപ 25,093രൂപ 24,628 രൂപ 5,580രൂപ 22,776 രൂപ 50 ലക്ഷം രൂപ 41,822 രൂപ 41,047 രൂപ 9,300 രൂപ 47,268 രൂപ 75 ലക്ഷം രൂപ 62,733 രൂപ 61,571 രൂപ 13,944 രൂപ 72,000 രൂപ

വാഹന വായ്പകളിലെ ലാഭം വായ്പ തുക 8.75%ലെ ഇ,എം.ഐ 8.5%ലെ ഇ.എം.ഐ ലാഭം 5 ലക്ഷം രൂപ 10,318 രൂപ 10,258 രൂപ 720 രൂപ 10 ലക്ഷം രൂപ 20,637 രൂപ 20,516 രൂപ 1,452 രൂപ 15 ലക്ഷം രൂപ 30,955 രൂപ 30,774 രൂപ 2,172 രൂപ