യുവതിയെ വെട്ടിയ കേസിൽ അറസ്റ്റിൽ
Saturday 06 December 2025 12:39 AM IST
കൂടൽ : യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കൂടൽ പൊലീസ് അറസ്റ്റ് ചെയ്തു. കൂടൽ സ്വദേശിയായ ലോഡിംഗ് തൊഴിലാളി ബിനു (51) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ തടഞ്ഞുനിറുത്തി ഇയാൾ ഭീഷണിപ്പെടുത്തി. തുടർന്ന് മകനുമൊത്ത് പരാതി നൽകാനായി യുവതി സ്റ്റേഷനിലേക്ക് പോയപ്പോഴാണ് കഴുത്തിന് വെട്ടിയത്. യുവതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിൽപ്പോയ പ്രതിയെ കൂടൽ ഇൻസ്‌പെക്ടർ സി.എൽ. സുധീറിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. റിമാൻഡ് ചെയ്തു