'ഫാർമക്കെമ് - 2025' സെമിനാർ
Saturday 06 December 2025 1:40 AM IST
കോലഞ്ചേരി: വരിക്കോലി കെമിസ്റ്റ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആൻഡ് റിസർച്ചിന്റെ ആഭിമുഖ്യത്തിൽ "ഫാർമക്കെമ് - 2025" ദേശീയ സെമിനാർ സംഘടിപ്പിച്ചു. നാനോമെഡിസിൻ, ഫാർമക്കോമെട്രിക്സ് എന്നീ രണ്ട് നൂതന സാങ്കേതിക വിദ്യകൾ സമന്വയിപ്പിച്ചുള്ള കൃത്യതയാർന്ന ഔഷധ വികസനം എന്നതായിരുന്നു സെമിനാറിന്റെ പ്രമേയം. കോളേജ് പ്രിൻസിപ്പൽ ഡോ. സി. വിജയരാഘവൻ, കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ് എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി എം. ശശിധരൻ എന്നിവർ സംസാരിച്ചു. ഡോ. ആർ. രുക്മണി (നൈപ്പർ, ബീഹാർ) നാനോമെഡിസിൻ ഫോർ പ്രസിഷൻ ഡ്രഗ് ടാർഗറ്റിംഗിലും, ഡോ. സുരുലിവെൽ രാജൻ (മണിപ്പാൽ) ഡ്രഗ് ഡെവലപ്പ്മെന്റിലെ ഫാർമക്കോമെട്രിക്സ് പ്രയോഗങ്ങൾ എന്നീ വിഷയങ്ങളിലും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.