ഇൻസൈറ്റ്‌ 2025 ‌ ഉദ്ഘാടനം

Saturday 06 December 2025 12:45 AM IST
ഇൻസൈറ്റ്‌ 2025 ‌ ഉദ്ഘാടനം

ചെത്തുകടവ്: എസ്‌.എൻ‌.ഇ.എസ് കോളേജിൽ ഇൻസൈറ്റ് 2025 ഡിപ്പാർട്ട്മെന്റൽ സെമിനാർ സീരീസ് ഉദ്ഘാടനം ചെയ്തു. ആറു ദിവസം നീണ്ടു നിൽക്കുന്ന സെമിനാർ സീരീസിൽ കോളേജിലെ വ്യത്യസ്ത ഡിപ്പാർട്ട്മെന്റുകൾ പല വിഷയങ്ങളിലായി സെമിനാറുകൾ അവതരിപ്പിക്കും. കാലിക്കറ്റ് സർവകലാശാലയുടെ മുൻ പരീക്ഷാ കൺട്രോളർ ഡോ. ഗോഡ്വിൻ സാംരാജ് ഡി.പി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ശിവദാസൻ തിരുമംഗലത്ത് അദ്ധ്യക്ഷത വഹിച്ചു. ഐ ക്യു എ എസി പ്രവീൺ ലാൽ എം.കെ, ഡോ. സജി കുരിയാക്കോസ്, എസ്.എൻ.ഇ.എസ് ഇംസാർ, അനുജപമ ജയരാജ്, അമർനാഥ് , ശംശീർ ടി.കെ എന്നിവർ പ്രസംഗിച്ചു.