ഇലക്ഷൻ ഗൈഡ് പ്രകാശനം
Saturday 06 December 2025 12:53 AM IST
പത്തനംതിട്ട : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയാറാക്കിയ ഇലക്ഷൻ ഗൈഡ് ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ കളക്ടറേറ്റ് പമ്പാ കോൺഫറൻസ് ഹാളിൽ പ്രകാശനം ചെയ്തു. 2025 തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പ്രധാന തീയതികൾ, ജില്ലയുടെ സമഗ്രവിവരം, തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെയും വോട്ടർമാരുടെയും എണ്ണം, പോളിംഗ് സ്റ്റേഷനുകളുടെ വിവരം, ജില്ലാ തിരഞ്ഞെടുപ്പ് ടീം അംഗങ്ങൾ, ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ, തിരഞ്ഞെടുപ്പ് സംബന്ധിച്ച നിയമങ്ങൾ, നടപടിക്രമം, മാതൃക പെരുമാറ്റചട്ടം, ഹരിതചട്ടം തുടങ്ങിയവ കൈപുസ്തകത്തിലുണ്ട്.