ടെലിവിഷൻ നൽകി

Saturday 06 December 2025 12:58 AM IST

എഴുമറ്റൂർ : കൊറ്റംകുടി പള്ളിക്കുന്ന് സി.എം.എസ് എൽ.പി സ്‌കൂളിൽ കുട്ടികളുടെ ഉപയോഗത്തിന് ഫെഡറൽ ബാങ്ക് എഴുമറ്റൂർ ശാഖ ടെലിവിഷൻ നൽകി. ബാങ്കിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് സ്‌കൂളിന് സ്മാർട്ട് ടിവി നൽകിയത്. ഫെഡറൽ ബാങ്ക് എഴുമറ്റൂർ ശാഖാ മാനേജർ സച്ചിൻ ജേക്കബ് പോൾ, ഓഫീസർ അനന്തകൃഷ്ണൻ, ഓഫീസ് അസിസ്റ്റന്റ് സക്കീർ ഹുസൈൻ എന്നിവർ നേതൃത്വം നൽകി. സ്‌കൂൾ ലോക്കൽ മാനേജർ പി.ജെ.ജോയി, ഹെഡ്മിസ്ട്രസ് പ്രിയ സൂസൻ ജോൺ, പി.റ്റി.എ പ്രസിഡന്റ് ടൈറ്റസ് മാത്യു, അദ്ധ്യാപകർ, രക്ഷകർത്താക്കൾ കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു.