ലോക ഭിന്നശേഷി ദിനാഘോഷം
Saturday 06 December 2025 12:01 AM IST
പത്തനംതിട്ട: സമഗ്ര ശിക്ഷാ കേരളം പത്തനംതിട്ട ജില്ലയുടെ ആഭിമുഖ്യത്തിൽ ലോക ഭിന്ന ശേഷി ദിനാഘോഷം സംഘടിപ്പിച്ചു. കുട്ടികളുടെ വർണാഭമായ റാലിയോടുകൂടി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തിരുവല്ല ബോധനയിൽ നടന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം പത്തനാപുരം ഗാന്ധിഭവൻ ഡയറക്ടർ പുനലൂർ സോമരാജൻ നിർവഹിച്ചു. തിരുവല്ല ഡി.ഇ.ഒ മല്ലിക പി.ആർ അദ്ധ്യക്ഷത വഹിച്ചു. റെനി ആന്റണി, ഫാ.ബിനീഷ് സൈമൺ കാഞ്ഞിരത്തിങ്കൽ, റോയ് ടി.മാത്യു, ആരതി കൃഷ്ണ, മിനികുമാരി വി.കെ, എ.വി.ജോർജ് ,ഷാജി മാത്യു എന്നിവർ സംസാരിച്ചു.