ചവറ - തെക്കുംഭാഗം പൊലീസ് സ്റ്റേഷൻ പരിധിയിൽ പൊലീസ് റൂട്ട് മാർച്ച്
Saturday 06 December 2025 12:03 AM IST
ചവറ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ചവറ, തെക്കുംഭാഗം പൊലീസ് സ്റ്റേഷൻ പരിധികളിലെ കൊട്ടുകാട്, ചേനങ്കര ജംഗ്ഷൻ ഭാഗങ്ങളിൽ പൊലീസ് റൂട്ട് മാർച്ച് നടത്തി. കൊട്ടുകാട്ടിൽ നിന്ന് ആരംഭിച്ച മാർച്ച് സൊസൈറ്റി മുക്കിൽ സമാപിച്ചു. ചേനങ്കര ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റൂട്ട് മാർച്ച് തെക്കൻ ഗുരുവായൂർ ക്ഷേത്രത്തിന് സമീപം സമാപിച്ചു. കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബിനു ശ്രീധർ, ചവറ സി.ഐ നിസാർ, തെക്കുംഭാഗം എസ്.ഐ ജിബി, സുനിൽ എന്നിവർ നേതൃത്വം നൽകി.