ക്രിസ്തീയ ഗാനസന്ധ്യ

Saturday 06 December 2025 12:26 AM IST

ചെങ്ങന്നൂർ: ഹെറാൾഡ്‌സ് ചെങ്ങന്നൂരിന്റെ ആഭിമുഖ്യത്തിലുള്ള ക്രിസ്തീയ ഗാനസന്ധ്യ 7ന് പുലിയൂർ സെന്റ് തോമസ് മാർത്തോമ്മാ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. 50 ഓളം ഗായകാഗംങ്ങൾ പങ്കെടുക്കുന്ന ക്രിസ്‌മസ് ഗാനസന്ധ്യയിൽ ക്വയർ അംഗങ്ങൾ രചിച്ച്, സംഗീതം നൽകിയ ഗാനങ്ങളാണ് അവതരിപ്പിക്കുക. വൈകിട്ട് 6ന് വികാരി ജനറാൾ റവ.ജയൻ തോമസ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് റവ.തോമസ് പി.കോശി അദ്ധ്യക്ഷത വഹിക്കും. ഡോ.ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത ക്രിസ്മസ് സന്ദേശം നൽകും. പത്ര സമ്മേളനത്തിൽ ജോയ്സ് തോമസ്, വിനു വി.ഏബ്രഹാം,റിയ മേരി മാത്യു, റോണിയ എലിസബേത്ത് സാം എന്നിവർ പങ്കെടുത്തു.