പോളിംഗ് സാമഗ്രികൾ കൈപ്പറ്റണം
Saturday 06 December 2025 12:28 AM IST
പത്തനംതിട്ട : ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉൾപ്പെടെയുള്ള പോളിംഗ് സാധനങ്ങളുടെ വിതരണം എട്ടിന് രാവിലെ ഒമ്പതിന് ആരംഭിക്കും. പോളിംഗ് ഉദ്യോഗസ്ഥർ വിതരണകേന്ദ്രത്തിൽ നിന്ന് പോളിംഗ് സാമഗ്രികൾ കൈപ്പറ്റി ഏർപ്പെടുത്തിയിട്ടുള്ള വാഹനങ്ങളിൽ പോളിംഗ് സ്റ്റേഷനുകളിൽ എത്തിച്ചേരണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. പഞ്ചായത്തുകളിൽ ബ്ലോക്ക്തലത്തിലും മുനിസിപ്പാലിറ്റിയിൽ അതാത് സ്ഥാപനതലത്തിലുമാണ് വിതരണ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുള്ളത്. വിതരണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. വിതരണത്തിന് ആവശ്യമായ കൗണ്ടറുകൾ സജ്ജമാക്കാനും വിതരണ കേന്ദ്രങ്ങളിൽ കുടിവെള്ളം, ഭക്ഷണം, ചികിത്സാ സഹായം, പോളിങ് സ്റ്റേഷനിലേക്ക് പോകുന്നതിനുള്ള വാഹന സൗകര്യം എന്നിവ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എർപ്പെടുത്തും.