നടപടി​ സ്വീകരി​ക്കണം

Saturday 06 December 2025 12:52 AM IST

കൊല്ലം: ദേ​ശീ​യ​പാ​ത ത​കർ​ന്ന സം​ഭ​വ​ത്തിൽ ക​രാർ ക​മ്പ​നി​ക്കെ​തി​രെ​യും ദേ​ശീ​യ​പാ​ത അ​തോ​റിട്ടി​ ഉ​ദ്യോ​ഗ​സ്ഥർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കൊ​ട്ടി​യം പൗ​രവേ​ദി ആ​വ​ശ്യ​പ്പെ​ട്ടു. യാ​തൊ​രു ശാ​സ്​ത്രീ​യ പഠ​ന​വും ന​ട​ത്താ​തെ മൺ​മ​തിൽ കെ​ട്ടി ഉ​യർ​ത്തി​യ​തി​ന്റെ പ​രി​ണി​ത​ഫ​ല​മാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ത​കർ​ച്ച​കൾക്ക് കാരണം. ദേ​ശീ​യ പാ​ത അ​തോ​റി​ട്ടി​ ഉ​ദ്യോ​ഗ​സ്ഥർ ക​രാർ ക​മ്പ​നി​യു​ടെ ഏ​റാൻ മൂ​ളി​ക​ളാ​യി പ്ര​വർ​ത്തി​ക്കുന്നു. ജ​ന​ങ്ങൾ ഏ​റെ​ക്കാ​ല​മാ​യി വ​ള​രെ ഭീ​തി​യോ​ടെ​യാ​ണ് സർ​വീ​സ് റോ​ഡു​ക​ളി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​ത്. മ​ഴ പെ​യ്യു​ന്ന സ​മ​യ​ങ്ങ​ളിൽ ഇവി​ടങ്ങളി​ൽ വെള്ളം കുത്തി​യൊഴുകുന്നത് ആശങ്ക സൃഷ്ടി​ക്കുന്നു. പ​റ​ക്കു​ളം ഭാ​ഗ​ത്ത് ഒ​ട്ടേ​റെ സ്ഥ​ല​ത്ത് പൊ​ട്ട​ലു​കൾ ഉ​ണ്ടാ​യ സ​മ​യ​ത്ത് പൗ​ര​വേ​ദി മുന്നറി​യി​പ്പ് നൽകി​യി​രുന്നു. ഇക്കാര്യത്തി​ൽ പൗ​ര​വേ​ദി സ​മ​ര​രം​ഗ​ത്ത് ഇ​റ​ങ്ങു​മെ​ന്ന് പ്ര​സി​ഡന്റ്​ അ​ഡ്വ. കൊ​ട്ടി​യം എൻ. അ​ജി​ത്​കു​മാർ, സെ​ക്ര​ട്ട​റി നൗ​ഷാ​ദ് പാ​ട്ട​ത്തിൽ, ട്ര​ഷ​റർ ജോൺ മോ​ത്ത എ​ന്നി​വർ പ​റ​ഞ്ഞു