സംസ്ഥാന ദന്തൽ കോൺഫറൻസ്
Saturday 06 December 2025 12:58 AM IST
കൊല്ലം: ഇന്ത്യൻ ദന്തൽ അസോസിയേഷൻ കേരള ഘടകത്തിന്റെ 56-ാമത് സംസ്ഥാന കോൺഫറൻസ് കൊല്ലം പ്രശാന്തി ഗാർഡൻസിൽ ആരംഭിച്ചതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിനകത്തും പുറത്തും നിന്ന് ദന്ത വൈദ്യ ശാസ്ത്ര ശാഖയിലെ നിരവധി പ്രതിഭകൾ പങ്കെടുത്തു. പുതിയ ഗവേഷണങ്ങളെക്കുറിച്ചും നവീന ചികിത്സാ രീതികളെപ്പറ്റിയും ഉപകരണങ്ങളെപ്പറ്റിയും ക്ളാസുകളുണ്ടായിരുന്നു. പ്രബന്ധങ്ങളും ചർച്ചകളും നടന്നു. മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. എം.എൽ.എമാരായ ഡോ.സുജിത് വിജയൻപിള്ള, എം.മുകേഷ്, പി.സി.വിഷ്ണുനാഥ് എന്നിവർ സംസാരിച്ചു. ഡിജിറ്റൽ പ്ളാറ്റ്ഫോം ഐ.ഡി.എ സ്പാർഷ് സ്വിച്ച് ഓൺ ചെയ്തു. പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ.സുഭാഷ് മാധവൻ, സെക്രട്ടറി ഡോ.സിദ്ധാർത്ഥ്.വി.നായർ, ഡോ.ഈപ്പൻ തോമസ്, ഡോ.സംഗീത് കെ.ചെറിയാൻ, ഡോ.ജിനു മാത്യു വൈദ്യൻ, ഡോ.സുരാജ്.കെ.നായർ എന്നിവർ പങ്കെടുത്തു.