പ്രവൃത്തി പരിചയമേള
Saturday 06 December 2025 12:58 AM IST
ചവറ: സമഗ്രശിക്ഷ കേരളം ബി.ആർ.സി ചവറയുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി വാരാചാരണത്തിന്റെ ഭാഗമായി, പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി പ്രവൃത്തി പരിചയ മേള സംഘടിപ്പിച്ചു. ആണുവേലിൽ ഗവ. യു.പി സ്കൂളിൽ സ്ഥിതി ചെയ്യുന്ന സ്നേഹത്തണൽ ഓട്ടിസം സെന്ററിൽ നടന്ന മേള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.കെ. അനിത ഉദ്ഘാടനം ചെയ്തു. വിദ്യാകിരണം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കിഷോർ കെ.കൊച്ചയ്യം അദ്ധ്യക്ഷനായി. പ്രഥമാദ്ധ്യാപിക റാഷിയത് ബീവി, ബി.ആർ.സി ട്രെയിനർ പി. മേരി ഉഷ, സ്പെഷ്യൽ എഡ്യുക്കേറ്റർമാരായ എ. റീന, എസ്. ത്രിവേണി, എസ്. ശ്രീലത എന്നിവർ സംസാരിച്ചു. പോട്ടറി പെയിന്റിംഗ്, വെജിറ്റബിൾ പ്രിന്റിംഗ്, നക്ഷത്ര നിർമ്മാണം തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി. ചടങ്ങിൽ സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരെ ആദരിച്ചു.