കർണാടക സർക്കാരിന് അഭിനന്ദനം

Saturday 06 December 2025 12:01 AM IST

പരവൂർ:ശിവഗിരി മഠത്തിന്റെ ആശ്രമ നിർമ്മാണത്തിന് അഞ്ച് ഏക്കർ ഭൂമി അനുവദിച്ച കർണാടക സർക്കാരിനെ ഈഴവ മുന്നേറ്റ സമിതി യോഗം അഭിനന്ദിച്ചു. മതപരവും വംശീയവുമായി ലോകം മുഴുവൻ സംഘട്ടനങ്ങൾ നടക്കുമ്പോൾ ശ്രീനാരായണ ദർശനങ്ങൾ വ്യാപിപ്പിക്കേണ്ടത് ലോകത്തിന്റെനിലനിൽപ്പിന് തന്നെ അത്യാവശ്യമാണ്. മുൻപും കർണാടക സർക്കാർ അഞ്ച് ഏക്കർ അനുവദിച്ചിരുന്നു. സർക്കാരുകൾ ഗുരുദേവ ദർശനങ്ങളെ ഗൗരവമായി കണ്ട് ഗുരുദേവ ആശ്രമത്തിന് വീണ്ടും അഞ്ച് ഏക്കർ അനുവദിച്ച നടപടി സ്വാഗതർഹമാണ്. ഈഴവ മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്റ് വക്കം മനോജ് അദ്ധ്യക്ഷത വഹിച്ചു. പാലച്ചിറ അജിത് കുമാർ, കൊച്ചുപാലം സന്തോഷ്, ഡോ. അശോക് ശങ്കർ, കടയ്ക്കാവൂർ ശെൽവൻ, പരവൂർ ദുർഗ്ഗാദാസ്, പരവൂർ സുരേഷ്, കൊല്ലം സുദർശനൻ, കണ്ണൂർ രാജൻ, കവി സന്തോഷ് പുന്നയ്ക്കൽ, മീനമ്പലം സുധീർ, പാരിപ്പള്ളി ഡേറ്റ ബിജു, പാരിപ്പള്ളി റോയ്, നെയ്യാറ്റിൻകര സുനു തുടങ്ങിയവർ സംസാരിച്ചു.