മുരാരി ബാബുവിന്റെ ജാമ്യഹർജിയിൽ വിശദീകരണം തേടി

Saturday 06 December 2025 12:09 AM IST

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരിബാബു ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. ദ്വാരപാലക ശില്പങ്ങളുടെ കേസിൽ രണ്ടാംപ്രതിയും കട്ടിളപ്പാളികൾ കൈമാറിയ കേസിൽ ആറാംപ്രതിയുമാണ്. പ്രത്യേകം ഹർജികളാണ് നൽകിയിരിക്കുന്നത്. സർക്കാരിന്റെ വിശദീകരണം തേടിയ ജസ്റ്റിസ് എ. ബദറുദ്ദീൻ 11ന് പരിഗണിക്കാൻ മാറ്റി. മേലുദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിച്ചതെന്നും നിരപരാധിയാണെന്നുമാണ് ഹർജിക്കാരന്റെ വാദം. ഒക്ടോബർ 23മുതൽ റിമാൻഡിലാണ്. വെരിക്കോസ് പ്രശ്നവും രക്തസമ്മർദ്ദവും അലട്ടുന്നുണ്ടെന്നും പറയുന്നു.