ശബരിമല സ്വർണക്കൊള്ള: എഫ്.ഐ.ആറിന്റെ പകർപ്പ് തേടി​ ഇ.ഡി കോടതി​യി​ൽ

Saturday 06 December 2025 12:22 AM IST

കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിലെ വിവരങ്ങളുടെ പകർപ്പിനായി ഇ.ഡി കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകി. എതിർവാദം ഉന്നയിക്കാൻ പ്രത്യേക അന്വേഷണസംഘം കോടതിയോട് സമയവും ആവശ്യപ്പെട്ടു. രണ്ടും 10ന് പരിഗണിക്കും.

കേസി​ൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എഫ്.ഐ.ആറിന്റെ പകർപ്പ് ആവശ്യപ്പെട്ടുള്ള ഇ.ഡി ഹർജി കീഴ്ക്കോടതി പരിഗണിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നേരത്തെ ഈ ആവശ്യം റാന്നി മജിസ്ട്രേട്ട് കോടതി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെ കേസ് കൊല്ലം വിജിലൻസ് കോടതിയിലേക്ക് കൈമാറിയിരുന്നു. സ്വർണാപഹരണ കേസുകളിൽ കള്ളപ്പണം വെളുപ്പക്കൽ നിയമത്തിന്റെ പരിധിൽ വരുന്ന ഐ.പി.സി 467–ാം വകുപ്പ് ഉൾപ്പെടുത്തിയിട്ടുള്ളതിനാലാണ് വിവരങ്ങൾ ആരായുന്നതെന്ന് ഇ.ഡി അപേക്ഷയിൽ പറയുന്നു. ദേവസ്വം ബോർഡ് ഭാരവാഹി​കൾ ഉൾപ്പെടെയുള്ള പൊതു സേവകരാണ് കേസിൽ അറസ്റ്റിലായത്. കുറ്റകൃത്യങ്ങളിലൂടെ ലഭിച്ച പണം എത്രയെന്നു കണക്കാക്കാനും ആ തുക കണ്ടുകെട്ടാനുമുള്ള അധികാരം ഇ.ഡിക്കുണ്ട്. എഫ്.ഐ.ആർ വിവരങ്ങൾ മാദ്ധ്യമങ്ങൾക്കോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കില്ലെന്നും അപേക്ഷയിൽ പറയുന്നു.

ബൈജുവിന്റെ

റിമാൻഡ് നീട്ടി

മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജുവിന്റെ ജുഡിഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് കൂടി ഇന്നലെ നീട്ടി. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ എട്ടിന് പരിഗണിക്കും. ദ്വാരപാലക ശില്പത്തിലെ സ്വർണം അപഹരിച്ച കേസിൽ പത്കുമാറിനെ ചോദ്യം ചെയ്യാനായി എസ്.ഐ.ടി കസ്റ്റഡി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

എ​ൻ.​ ​വാ​സു ജാ​മ്യ​ഹ​ർ​ജി​ ​ന​ൽ​കി

സ്വ​ർ​ണ​ക്കൊ​ള്ള​ ​കേ​സി​ൽ​ ​മൂ​ന്നാം​പ്ര​തി​യാ​യ​ ​മു​ൻ​ ​ദേ​വ​സ്വം​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​എ​ൻ.​ ​വാ​സു​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ജാ​മ്യ​ഹ​ർ​ജി​ ​ന​ൽ​കി.​ ​ഒ​ക്ടോ​ബ​ർ​ 23​ ​മു​ത​ൽ​ ​റി​മാ​ൻ​ഡി​ലാ​ണെ​ന്നും​ ​ഹൃ​ദ്റോ​ഗ​മ​ട​ക്ക​മു​ള്ള​ ​ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ള്ള​തി​നാ​ൽ​ ​ജാ​മ്യം​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് ​ആ​വ​ശ്യം. ബോ​ധ​പൂ​ർ​വം​ ​ഒ​രു​ ​ക്ര​മ​ക്കേ​ടും​ ​ന​ട​ത്തി​യി​ട്ടി​ല്ല.​ ​സ​ഹ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ന​ൽ​കി​യ​ ​ക​ത്തു​ക​ൾ​ ​ബോ​ർ​ഡി​ന്റെ​ ​പ​രി​ഗ​ണ​ന​യ്ക്ക് ​വി​ടു​ക​ ​മാ​ത്ര​മാ​ണ് ​ചെ​യ്ത​ത്.​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളും​ ​അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ട് ​വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ക​സ്റ്റ​ഡി​ ​തു​ട​രേ​ണ്ട​തി​ല്ലെ​ന്നു​മാ​ണ് ​ഹ​ർ​ജി​ക്കാ​ര​ന്റെ​ ​വാ​ദം.​ ​ഹ​ർ​ജി​ ​ഇ​ന്ന് ​പ​രി​ഗ​ണി​ച്ചേ​ക്കും.