ശബരിമലയിൽ നടന്നത് 500 കോടിയുടെ കൊള്ള
ശബരിമലയുമായി ബന്ധപ്പെട്ട് 500 കോടിയുടെ കൊള്ള നടന്നത്. മോഷ്ടിച്ച സ്വർണം പുരാവസ്തു എന്ന പേരിൽ അന്താരാഷ്ട്ര മാർക്കറ്റിൽ വിറ്റെന്നാണ് വിവരം. പുരാവസ്തുക്കൾ മോഷ്ടിക്കുന്ന മാഫിയയാണ് ഇതിന് പിന്നിൽ. ഇക്കാര്യങ്ങളും എസ്.ഐ.ടി അന്വേഷിക്കണം. ഒരു വ്യവസായിയിൽ നിന്നാണ് വിവരം ലഭിച്ചത്. എസ്.ഐ.ടി ആവശ്യപ്പെട്ടാൽ വിവരങ്ങൾ കൈമാറാം. സി.പി.എമ്മിലെ രണ്ടു നേതാക്കൾ അറസ്റ്റിലായിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. -രമേശ് ചെന്നിത്തല, കോൺ. പ്രവർത്തകസമിതിയംഗം
കള്ളൻമാർക്ക് സി.പി.എം കവചം ശബരിമല സ്വർണക്കൊള്ളക്കേസിലെ കള്ളൻമാർക്ക് കവചമൊരുക്കുകയാണ് സി.പി.എം. ഗൂഢാലോചന കോടതി കണ്ടെത്തിയിട്ടും റിമാൻഡിൽ കഴിയുന്ന പ്രതികളെ പാർട്ടി സംരക്ഷിക്കുകയാണ്. പരസ്യമായി പാർട്ടിയെ വിമർശിച്ച് സി.പി.എം ജില്ലാ യോഗത്തിൽ അടിയുണ്ടാക്കിയ വ്യക്തിയാണ് പത്മകുമാർ. ഗുരുതരമായ കേസിൽ റിമാൻഡിൽ കഴിയുമ്പോഴും പത്മകുമാറിനെതിരെ നടപടി സ്വീകരിച്ചിട്ടില്ല. നടപടിയെടുത്താൽ പ്രമുഖരുടെ പങ്കാളിത്തം വ്യക്തമാകും. -സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റ്
പാതതകർന്ന് വീഴുന്നതിന് പിന്നിൽ അഴിമതി ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായുള്ള അപകടങ്ങൾ സംസ്ഥാനത്ത് തുടർച്ചയായി സംഭവിക്കുന്നതിന് പിന്നിൽഅഴിമതിയും എൻജിനീയറിംഗ് പിഴവുകളുമാണ്. സുരക്ഷാ ക്രമീകരണങ്ങളൊന്നും ഇല്ലാതെയാണ് നിർമ്മാണം നടക്കുന്നത്. ആലപ്പുഴയിൽ ഗർഡർ ഇളകി വീണ് ഒരാൾ മരിച്ചിട്ട് അധിക ദിവസങ്ങളായില്ല. അതിന് പിന്നാലെ കൊല്ലം കൊട്ടിയത്ത് ദേശീയപാതയുടെ ഭിത്തി തകർന്നു വീണു. -വി.ഡി.സതീശൻ പ്രതിപക്ഷ നേതാവ്