ഉത്തരവാദി​കൾക്കെതി​രെ നടപടി​ വേണം: എൻ.കെ. പ്രേമചന്ദ്രൻ

Saturday 06 December 2025 12:23 AM IST

കൊല്ലം: മൈ​ല​ക്കാ​ട് ഉ​യ​ര​പ്പാ​ത ഇ​ടി​ഞ്ഞു വീ​ണ സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്തി​ര അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ത്ത​ര​വാ​ദി​ക​ളു​ടെ പേ​രിൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ദേ​ശീ​യ​പാ​ത​യും റോ​ഡ് ഗ​താ​ഗ​ത​വും വ​കു​പ്പ് മ​ന്ത്രി നി​തിൻ ഗ​ഡ്​ഗ​രി​യോ​ടും ദേ​ശീ​യ​പാ​ത അ​തോ​റിട്ടി​ അ​ധി​​കൃ​ത​രോ​ടും എൻ.കെ. പ്രേമചന്ദ്രൻ എം.പി​ ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​യ​ര​പാ​ത​യു​ടെ അ​ശാ​സ്​ത്രീ​യ​ നിർ​മ്മാ​ണ​മാ​ണ് നി​ര​ന്ത​ര​മാ​യി അ​പ​ക​ട​ങ്ങൾ ഉ​ണ്ടാ​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ ഭൂ​പ്ര​കൃ​തിയും പ്ര​ദേ​ശ​ത്തിന്റെ സ​വി​ശേ​ഷ​ത​യും ക​ണ​ക്കി​ലെ​ടു​ത്ത് ശാ​സ്​ത്രീ​യ​മാ​യ പഠ​ന​ങ്ങൾ ന​ട​ത്താ​തെ ദേ​ശീ​യ​പാ​ത​യെ​യും സർ​വ്വീ​സ് റോ​ഡു​ക​ളെ​യും വേർ​തി​രി​ച്ച് വൻ​മ​തിൽ കെ​ട്ടി മ​ണ്ണ് നി​റ​ച്ച് ന​ട​ത്തു​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​ണ് അ​പ​ക​ടം ആ​വർ​ത്തി​ക്കു​ന്ന​ത്. നി​ര​ന്ത​ര​മാ​യ അ​പ​ക​ട​ങ്ങ​ളി​ലൂ​ടെ ഉ​യ​ര​പ്പാ​ത അ​ശാ​സ്​ത്രീ​യ​മാ​ണെ​ന്ന് തെ​ളി​ഞ്ഞ സാ​ഹ​ച​ര്യ​ത്തിൽ എർ​ത്ത് റി​ടൈ​​നിം​ഗ് വാ​ളു​കൾ​ക്ക് പ​ക​രം പി​ല്ല​റി​ന്മേ​ലു​ള​ള എ​ലി​വേ​റ്റ​ഡ് ഹൈ​വേ​യാ​ണ് നിർ​മ്മി​ക്കേ​ണ്ട​ത്. എർ​ത്ത് റി​ടൈ​നിം​ഗ് വാ​ളു​കൾ ഉ​പ​യോ​ഗി​ച്ചു​ള​ള ഉ​യ​ര​പ്പാ​ത​യ്​ക്ക് പ​ക​രം എ​ലി​വേ​റ്റ​ഡ് ഹൈ​വേ എ​ന്ന നി​ര​ന്ത​ര​മാ​യ ആ​വ​ശ്യം നി​രാ​ക​രി​ച്ചു കൊ​ണ്ടാ​ണ് ഇ​ത്ത​രം നിർ​മ്മാ​ണ പ്ര​വൃ​ത്തി​കൾ ന​ട​ത്തു​ന്ന​ത്. രൂ​പ​കൽ​പ്പ​ന​യി​ലും നിർ​മ്മാ​ണ​ത്തി​ലും ഉ​ണ്ടാ​യി​ട്ടു​ള​ള അ​പ​കാ​ത മൂ​ലം സർ​വീസ് റോ​ഡി​യി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം അ​പ​ക​ട​ക​ര​മാ​യ നി​ല​യിൽ തു​ട​രു​ന്നു. അ​ടി​യ​ന്തി​ര​മാ​യി വി​ദ​ഗ്​ദ്ധ സം​ഘ​ത്തിന്റെ പ​രി​ശോ​ധ​ന ന​ട​ത്തി എർ​ത്ത് റി​ടൈ​നിം​ഗ് വാൾ ഉ​പ​യോ​ഗി​ച്ചു​ള​ള ഉ​യ​ര​പ്പാ​ത​യു​ടെ നിർ​മ്മാ​ണം പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും സർ​വ്വീ​സ് റോ​ഡി​ലെ യാ​ത്ര​ക്കാ​രു​ടെ സം​ര​ക്ഷ​ണം ഉറപ്പാക്കണമെന്നും കേ​ട​പാ​ടു പ​റ്റി​യ വാ​ഹ​ന​ങ്ങൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം നൽ​ക​ണ​മെ​ന്നും എം​.പി ആ​വ​ശ്യ​പ്പെ​ട്ടു.