പബ്ലിക് പ്രോസിക്യൂട്ടർ നിയമനം: സർക്കുലർ ഹാജരാക്കി
Saturday 06 December 2025 1:41 AM IST
കൊച്ചി: ജില്ലാ കോടതികളിൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിനുള്ള മാർഗനിർദ്ദേശമുൾപ്പെട്ട സർക്കുലർ സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി. നിയമ സെക്രട്ടറിയുടെ ഡിസം.3ലെ സർക്കുലർ അഡി.പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസാണ് ഹാജരാക്കിയത്. ഹൈക്കോടതി ഭരണവിഭാഗവും ഹർജിക്കാരും അഭിപ്രായം അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കോടതി സ്വമേധയാ കേസെടുത്ത് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് ആരോപിച്ച് തിരുവനന്തപുരത്തെ അഡ്വ. പി.എസ്.സുധീർ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. മാർഗനിർദ്ദേശങ്ങൾ രൂപീകരിക്കാതെ കൊല്ലത്ത് പബ്ലിക് പ്രോസിക്യൂട്ടർ നിയമനവുമായി മുന്നോട്ടു പോകുകയാണെന്നാരോപിച്ചാണ് ഹർജി.