സ്‌ഫോടനം: സോയബ് 10 ദിവസം കൂടി എൻ.ഐ.എ കസ്റ്റഡിയിൽ
Saturday 06 December 2025 1:15 AM IST
ന്യൂഡൽഹി: ഡൽഹി സ്‌ഫോടനക്കേസ് പ്രതിയും ഹരിയാന ഫരീദാബാദ് സ്വദേശിയുമായ സോയബിനെ 10 ദിവസം കൂടി എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. ഡൽഹി പട്യാല ഹൗസ് കോടതിയുടേതാണ് നടപടി. ചെങ്കോട്ടയ്‌ക്കു സമീപം പൊട്ടിച്ചിതറിയ ഡോ. ഉമർ നബിക്ക് സ്‌ഫോടനത്തിനു മുൻപ് ഒളിയിടമൊരുക്കിയെന്നാണ് സോയബിനെതിരെയുള്ള ആരോപണം. നേരത്തെ 10 ദിവസം കസ്റ്റഡി അനുവദിച്ചിരുന്നു. അതേസമയം, കേസുമായി ബന്ധപ്പെട്ട് ജമ്മു കാശ്‌മീരിൽ റെയിഡുകൾ തുടരുകയാണ്. ഉമർ നബിയുമായി ബന്ധമുള്ള ആയുധവിതരണ ശൃംഖലയിൽപ്പെട്ടവരെ പിടികൂടാൻ ശ്രീനഗറിലും ഗന്ധെർബലിലും അടക്കമായിരുന്നു ഏജൻസികളുടെ പരിശോധന.