ഭീമ കൊറേഗാവ്: പ്രൊഫ. ഹാനി ബാബുവിന് ജാമ്യം

Saturday 06 December 2025 1:16 AM IST

മുംബയ്: ഭീമ കൊറേഗാവ് എൽഗാർ പരിഷത് കേസിൽ മലയാളിയും ഡൽഹി സർവകലാശാല മുൻ പ്രൊഫസറുമായ ഹാനി ബാബുവിന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി. അഞ്ചുവർഷമായി ജയിലിലായിരുന്നു. നവിമുംബയിലെ തലോജ ജയിലിലാണ് തൃശൂർ സ്വദേശിയായ അദ്ദേഹം ഇപ്പോഴുള്ളത്. 

ജാമ്യംതേടി ഹാനി ബാബു നേരത്തേ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ബോംബെ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു സുപ്രീംകോടതിയുടെ

നിർദ്ദേശം. കേസിലുൾപ്പെട്ട മറ്റുള്ളവർക്ക് ജാമ്യംലഭിച്ച സാഹചര്യത്തിലാണ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.