കോടതി ഉത്തരവിൽ മുഖ്യമന്ത്രിക്ക് അജ്ഞതയെന്ന്
Saturday 06 December 2025 1:28 AM IST
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലാ വി.സി നിയമനം സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് അജ്ഞതയെന്ന് ലോക്ഭവൻ വൃത്തങ്ങൾ പറഞ്ഞു. അല്ലെങ്കിൽ ഉത്തരവ് സൗകര്യപൂർവം വളച്ചൊടിച്ചതാവാം. കോടതി ഉത്തരവിന് അനുസൃതമായാണ് ഗവർണർ പ്രവർത്തിച്ചത്. മുഖ്യമന്ത്രി നൽകുന്ന പട്ടികയിൽ നിന്ന് ഗവർണർക്ക് സ്വതന്ത്രമായ നടപടിയെടുക്കാമെന്നാണ് കോടതി പറഞ്ഞത്. മുഖ്യമന്ത്രിയും ഗവർണറും സമവായത്തിലെത്തിയില്ലെങ്കിൽ നിയമനത്തിൽ ഇടപെടുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അതിനുശേഷം കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഗവർണറെ വിമർശിച്ചിരുന്നു.