ജൂനിയർ ഹോക്കി ലോകകപ്പ് : ഇന്ത്യ സെമിയിൽ
Saturday 06 December 2025 1:47 AM IST
ക്വാർട്ടറിൽ ബെൽജിയത്തെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചു
ചെന്നൈ : ജൂനിയർ പുരുഷ ഹോക്കി ലോകകപ്പിൽ മലയാളിയായ പി.ആർ ശ്രീജേഷ് പരിശീലിപ്പിക്കുന്ന ഇന്ത്യൻ ടീം സെമിയിൽ . ഇന്നലെ നടന്ന ആവേശജനകമായ ക്വാർട്ടർ ഫൈനലിൽ യൂറോപ്യൻ കരുത്തരായ ബെൽജിയത്തെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ മറികടന്നത്. നിശ്ചിത സമയത്ത് 2-2 എന്ന നിലയിൽ മത്സരം അവസാനിച്ചതിനെത്തുടർന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. 4-3 നായിരുന്നു ഷൂട്ടൗട്ടിൽ ഇന്ത്യയുടെ ജയം.ഞായറാഴ്ച നടക്കുന്ന സെമിയിൽ ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായ ജർമ്മനിയെ നേരിടും.