ഖേലോ ഇന്ത്യ യൂണി. ബാസ്ക്കറ്റ്ബാൾ : എം.ജിക്ക് വനിതാ കിരീടം
Saturday 06 December 2025 1:52 AM IST
കോട്ടയം: രാജസ്ഥാനിൽ നടന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് വനിതാ ബാസ്ക്കറ്റ്ബാളിൽ മഹാത്മാഗാന്ധി സർവകലാശാല ജേതാക്കളായി. ഫൈനലിൽ ചെന്നൈയിലെ എസ്.ആർ.എം സർവകലാശാലയെ 74-60 നാണ് എം.ജി പരാജയപ്പെടുത്തിയത്. എം.ജിയുടെ അക്ഷയ ഫിലിപ്പ് 17 പോയിന്റുമായി ടോപ്പ് സ്കോററായി. ഐറിൻ എൽസ ജോൺ 14 പോയിന്റും കൃഷ്ണപ്രിയ എസ്.എസ് 13 പോയിന്റും നേടി മികച്ച പ്രകടനം കാഴ്ചവച്ചു.
ടീം : സാന്ദ്ര ഫ്രാൻസിസ് (ക്യാപ്ടൻ) അക്ഷയ ഫിലിപ്പ്, ഐറിൻ എൽസ ജോൺ, അതിരദാസ് പി കെ, ടെസ്സ ഹർഷൻ, അജിന എ ), കൃഷൻ പ്രിയ എസ്എസ്, എൽഡിന ആൻ ജോസഫ്, റീമ റൊണാൾഡ്, ജീവമോൾ സണ്ണി, ഐശ്വര്യ പി കെ, ആദ്ര സേവ്യർ.
സി.വി സണ്ണി പരിശീലിപ്പിച്ച ടീമിൽ സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ കോച്ച് ജോബിൻ അസിസ്റ്റന്റ് പരിശീലകനും സുമ ജോസഫ് മാനേജരുമാണ്