ചെടികളെ സ്‌നേഹിക്കുന്നവർ സൂക്ഷിക്കണം; തിരുവനന്തപുരത്തെ വീട്ടിൽ സംഭവിച്ചത്, ഞെട്ടൽ മാറാതെ വീട്ടമ്മ

Saturday 06 December 2025 10:34 AM IST

തിരുവനന്തപുരം ജില്ലയിലെ ഒരുവാതിൽക്കോട്ട എന്ന സ്ഥലത്തേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. മീൻ പിടിക്കുന്നവരാണ് ഇവിടെ ഏറെയും. മീൻ പിടിക്കുന്ന വലയ്‌ക്കുള്ളിൽ ഒന്നിലധികം പാമ്പുകൾ കുടുങ്ങിക്കിടക്കുന്നു എന്നാണ് വിളിച്ചയാൾ പറഞ്ഞത്. സ്ഥലത്തെത്തിയ വാവാ സുരേഷ് നോക്കിയപ്പോൾ നല്ല വലുപ്പമുള്ള ഒരു അണലി പാമ്പിനെയാണ് കണ്ടത്.

ഏറെ നേരത്തെ കഷ്‌‌ടപ്പാടിനൊടുവിലാണ് പാമ്പിനെ രക്ഷപ്പെടുത്താനായത്. സാധാരണ വലയിൽ കുരുങ്ങിയ പാമ്പുകൾ ചത്തുപോകാൻ സാദ്ധ്യത കൂടുതലാണ്. ഇണചേരുന്ന സമയമായതിനാൽ, പാമ്പുകളെ കണ്ടാൽ കുറച്ചധികം ശ്രദ്ധപാലിക്കണമെന്നും വാവാ സുരേഷ് പറഞ്ഞു.

രണ്ടാമതായി വാവാ സുരേഷ് മറ്റൊരു വീട്ടിലെത്തി. കാറിൽ പാമ്പ് കയറിയെന്നാണ് വിളിച്ച സ്‌ത്രീ പറഞ്ഞത്. പിന്നീടത് വീടിന് മുൻവശത്തെ ഒരു ചെടിച്ചട്ടിയിലേക്ക് കയറി ഒളിച്ചു. തെരച്ചിലിൽ പ്രായം കുറഞ്ഞ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടി. ചെടികളെ സ്‌നേഹിക്കുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ചും വാവാ സുരേഷ് മുന്നറിയിപ്പ് നൽകി.