ആലുവയുടെ വികസന മുരടിപ്പിന് എൻ.ഡി.എ ബദലാകുമെന്ന് പി.എസ്. ശ്രീധരൻപിള്ള

Sunday 07 December 2025 12:07 AM IST
എൻ.ഡി.എ ആലുവ മുനിസിപ്പൽ കമ്മിറ്റിയുടെ ആലുവ വികസന രേഖ ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷനും ഗോവ മുൻ ഗവർണറുമായ പി.എസ്. ശ്രീധരൻപിള്ള പ്രകാശിപ്പിക്കുന്നു

ആലുവ: എൻ.ഡി.എ ആലുവ മുനിസിപ്പൽ കമ്മിറ്റി തയ്യാറാക്കിയ വികസന രേഖ നടപ്പാക്കാനായാൽ ആലുവ നഗരസഭയുടെ കാലങ്ങളായുള്ള വികസന മുരടിപ്പിന് അവസാനമാകുമെന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷനും ഗോവ മുൻ ഗവർണറുമായ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. ആലുവയിൽ എൻ.ഡി.എ മുനിസിപ്പൽ വികസന രേഖയുടെ പ്രകാശനം നടത്തുകയായിരുന്നു അദ്ദേഹം. അഴിമതി രഹിതമായ, വികസനത്തിലൂന്നിയ ഭരണമാണ് എൻ.ഡി.എ ഉറപ്പ് നൽകുന്നത്. ആലുവയുടെ സമഗ്രവികസനത്തിനായി കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ എൻ.ഡി.എ അവതരിപ്പിക്കുന്ന 38 വികസന പദ്ധതികളും വിജയകരമായി നടപ്പാക്കാൻ കഴിയുന്ന ആർജ്ജവമുള്ളവരാണ് മത്സര രംഗത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജ്, സംസ്ഥാന കമ്മിറ്റിയംഗം എം. രവി, പി. ഹരിദാസ്, മുനിസിപ്പൽ പ്രസിഡന്റ് ആർ പത്മകുമാർ, അജിത്കുമാർ, എൻ. ശ്രീകാന്ത്, എ.സി. സന്തോഷ് കുമാർ, എ.ആർ. ഷൈൻ, ശ്രീലത രാധാകൃഷ്ണൻ, സജി പുതുശേരി എന്നിവർ സംസാരിച്ചു.