തിരഞ്ഞെടുപ്പ് സുരക്ഷ: റൂറൽ ജില്ലയിൽ 3125 പൊലീസുകാർ
Sunday 07 December 2025 12:50 AM IST
ആലുവ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സുരക്ഷയ്ക്ക് റൂറൽ ജില്ലയിൽ ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ 3125 പൊലീസുദ്യോഗസ്ഥരെ വിന്യസിയ്ക്കും. കൂടാതെ അറുനൂറോളം സ്പെഷൽ പൊലീസുകാരുമുണ്ടാകും. സ്റ്റേഷൻ തലത്തിൽ പ്രത്യേകം പട്രോളിംഗ് സംഘങ്ങളുണ്ടാകും. മഫ്ടിയിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ബാലറ്റ് വിതരണ കേന്ദ്രങ്ങളിലും പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്. 2206 ബൂത്തുകളാണ് റൂറൽ ജില്ലയിലുള്ളത്. തിരഞ്ഞെടുപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ആലുവ ഉൾപ്പെടെ അഞ്ചിടത്ത് പൊലീസ് റൂട്ട് മാർച്ച് നടത്തി. ആലുവയിൽ ഡിവൈ.എസ്.പി ടി.ആർ. രാജേഷ് നേതൃത്വം നൽകി.