സി.സദാനന്ദൻ മാസ്റ്റർ സ്‌പൈസസ് ബോർഡ് അംഗം

Sunday 07 December 2025 12:01 AM IST

ന്യൂഡൽഹി: ആർ.എസ്.എസ് നേതാവും രാജ്യസഭാംഗവുമായ സി.സദാനന്ദൻ മാസ്റ്ററെ സ്‌പൈസസ് ബോർഡ് അംഗമായി തിരഞ്ഞെടുത്തു. കർണാടകയിലെ ബി.ജെ.പി നേതാവും രാജ്യസഭാംഗവുമായ ലഹർ സിംഗ് സിരോയ കോഫി ബോ‌ർഡ് അംഗമായി. ഇരുബോ‌ർഡുകളിലെയും രാജ്യസഭാംഗങ്ങളുടെ പ്രതിനിധി എന്ന നിലയ്‌ക്കാണ് നിയോഗം.