ഒരു ലോകം ഒരു ഹൃദയം: മത്സരങ്ങൾ സമാപിച്ചു
Sunday 07 December 2025 1:01 AM IST
കൊച്ചി: അമൃത വിശ്വവിദ്യാപീഠം എട്ട് മുതൽ 12 വരെ ക്ലാസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'ഒരു ലോകം ഒരു ഹൃദയം' ജില്ലാതല മത്സരങ്ങൾ സമാപിച്ചു. ഇടപ്പള്ളി, പെരുമ്പാവൂർ അമൃത വിദ്യാലയങ്ങളിൽ നടന്ന മത്സരങ്ങളിൽ നാനൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. മാതാ അമൃതാനന്ദമയി ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ മലയാളത്തിൽ സംസാരിച്ചതിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ചാണ് ചിത്രരചന, ഉപന്യാസം, ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ഒരേസമയം വിവിധ കേന്ദ്രങ്ങളിൽ നടന്ന ജില്ലാ വിജയികൾക്ക് ജനുവരി 12ന് അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിൽ ഫൈനൽ മത്സരങ്ങളിൽ പങ്കെടുക്കാം. വിജയികൾക്ക് 15 ലക്ഷം രൂപയുടെ സമ്മാനങ്ങൾ ലഭിക്കും.