ഇന്ത്യക്കായി എ.ഐ സേവനങ്ങളുമായി ആമസോൺ

Saturday 06 December 2025 10:02 PM IST

കൊച്ചി: ആക്‌സസബിലിറ്റി, പ്രോഡക്ടിവിറ്റി, ഡിജിറ്റൽ ഇൻക്ലൂഷൻ എന്നിവ വർധിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ എ.ഐ ദൗത്യത്തെ പിന്തുണച്ച് 2030ഓടെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എത്തിക്കാനുള്ള പദ്ധതികൾ ആമസോൺ പ്രഖ്യാപിച്ചു. ലോക്കൽ ക്ലൗഡ്, എ.ഐ അടിസ്ഥാന സൗകര്യങ്ങൾക്കായി 1,270 കോടി ഡോളർ നിക്ഷേപിക്കാനാണ് ആമസോൺ ഒരുങ്ങുന്നത്. കമ്പനിയുടെ വിവിധ ബിസിനസുകളിലൂടെ 1.5 കോടിയിലധികം ചെറുകിട ബിസിനസുകൾക്ക് എ.ഐയുടെ പ്രയോജനങ്ങൾ ലഭ്യമാക്കും. 2030ഓടെ 40 ലക്ഷം സർക്കാർ സ്‌കൂൾ വിദ്യാർഥികൾക്ക് എ.ഐ സാക്ഷരതയും കരിയർ അവബോധവും നൽകാനും ആമസോൺ ലക്ഷ്യമിടുന്നു.