പെപ്പർ ക്രിയേറ്റീവ്സ് പുരസ്കാരങ്ങൾ കൈമാറി
കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പരസ്യ പുരസ്‌കാരമായ പെപ്പർ ക്രിയേറ്റീവ് അവാർഡുകൾ വിതരണം ചെയ്തു. ഏജൻസി ഒഫ് ദി ഇയർ, ഗ്രാൻഡ് പ്രി എന്നിവ ചെന്നൈ ബി പോസിറ്റീവ് 24 കരസ്ഥമാക്കി. തിരുവനന്തപുരം സ്റ്റാർക്ക് കമ്മ്യൂണിക്കേഷൻസ് (ബെസ്റ്റ് ഒഫ് കേരള), ഫ്രീഫ്ലോ ഐഡിയാസ് (ബെസ്റ്റ് ഒഫ് കർണാടക) പ്രാവൽ മീഡിയ (ബെസ്റ്റ് ഒഫ് തെലങ്കാന) എന്നീ സ്ഥാപനങ്ങൾക്കും പുരസ്കാരങ്ങൾ ലഭിച്ചു. വിവിധ വിഭാഗങ്ങളിലായി 140-ഓളം അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു.
ഇന്ത്യൻ പരസ്യരംഗത്തെ ഇതിഹാസമായിരുന്ന പിയൂഷ് പാണ്ഡെയ്ക്കുള്ള ആദരമായി സംഘടിപ്പിച്ച ചടങ്ങിൽ ട്രിഭ സ്ഥാപകനും ഒഗിൽവി മുൻ വൈസ് ചെയർമാനുമായ സൊണാൽ ഡബ്രാൽ മുഖ്യാതിഥിയായി. നിർവാണ ഫിലിംസ് ഡയറക്ടറും ഒഗിൽവി ഇന്ത്യ മുൻ നാഷണൽ ക്രിയേറ്റീവ് ഡയറക്ടറുമായ രാജീവ് റാവു, പെപ്പർ മെന്ററും ബാംഗ് ഇൻ ദി മിഡിൽ സഹസ്ഥാപകനും സി.സി.ഒയുമായ പ്രതാപ് സുതൻ എന്നിവർ വിശിഷ്ടാതിഥികളായി.
പെപ്പർ ട്രസ്റ്റ് ചെയർമാൻ കെ. വേണുഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പെപ്പർ അവാർഡ്സ് ചെയർമാൻ പി.കെ. നടേഷ്, സെക്രട്ടറി ജി. ശ്രീനാഥ്, ജൂറി പ്രതിനിധി പ്രതാപ് സുതൻ, ട്രസ്റ്റിമാരായ ഡോ. ടി. വിനയ് കുമാർ, ആർ. മാധവ മേനോൻ, യു.എസ്. കുട്ടി, രാജീവ് മേനോൻ, ലക്ഷ്മൺ വർമ്മ, സന്ദീപ് നായർ, അനിൽ ജെയിംസ്, മാനിഫെസ്റ്റ് മീഡിയ പ്രതിനിധികളായ അനുപമ സജീത്, ദിനിക എന്നിവർ പങ്കെടുത്തു.